15 October Wednesday

ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവുമായി ബിന്ധ്യ ബാഷി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

കൊച്ചി > ഒക്കിനോവയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡൽനേടി കളമശ്ശേരി ചങ്ങമ്പുഴ നഗർ സ്വദേശിനി ബിന്ധ്യ ബാഷി. ജൂനിയര്‍ പെണ്‍കുട്ടികളുടെ കത്ത വിഭാഗത്തിലാണ് ബിന്ധ്യ മെഡല്‍ നേടിയത്‌.



കളമശേരി രാജഗിരി സ്‌കൂളിലെ പ്ലസ്‌ടു സയൻസ് വിദ്യാർത്ഥിയാണ്‌. ക്യുഡോക്യൻ ഫെഡറേഷൻ സംഘടിപ്പിച്ച ലോക കരാട്ടെ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ 27 രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികളോട് പൊരുതിയാണ് വെങ്കലം സ്വന്തമാക്കിയത്. ഈ ടൂർണമെന്റിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 17കാരിയായ ബിന്ധ്യ. ഏരിസ് ഗ്രൂപ്പിന്റെ കൊച്ചി ഓഫീസിൽ സീനിയർ പ്രൊജ്‌ക്‌ട് മാനേജരായ ഏറ്റുമാനൂർ ചിറമ്പിൽവീട്ടിൽ ബബിതയുടെയും പരേതനായ മോഹന്റെയും മകളാണ് ബിന്ധ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top