28 March Thursday

ഷാക്കിബ്‌ റെക്കോഡിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

www.facebook.com/bcbtigercricket/photos

സിൽഹെട്ട്‌> ബംഗ്ലാദേശ്‌ ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസ്സൻ ഏകദിന ക്രിക്കറ്റിൽ 7000 റണ്ണും 300 വിക്കറ്റും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ്‌ താരമാണ്‌ ഷാക്കിബ്‌. ശ്രീലങ്കയുടെ മുൻ ക്യാപ്‌റ്റൻ സനത്‌ ജയസൂര്യയും പാകിസ്ഥാന്റെ മുൻ ഓൾ റൗണ്ടർ ഷാഹിദ്‌ അഫ്രീദിയുമാണ്‌ ഈ നേട്ടം ഇതിനുമുമ്പ്‌ കുറിച്ചവർ.

അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ്‌ ഷാക്കിബ്‌ 7000 റൺ തികച്ചത്‌. ഈമാസമാദ്യം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 300 വിക്കറ്റും പൂർത്തിയാക്കി. അയർലൻഡിനെതിരെ 89 പന്തിൽ 93 റണ്ണാണ്‌ ഷാക്കിബ്‌ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top