26 April Friday

എവിസി വനിതാ വോളി : ഇന്ത്യക്ക് വെങ്കലം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


ബാങ്കോക്‌
ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം. ആറ്‌ ടീമുകൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മൂന്ന്‌ ജയവും രണ്ട്‌ തോൽവിയുമായാണ്‌ ഈ നേട്ടം. നാല്‌ ജയവും ഒരു തോൽവിയുമായി തായ്‌ലൻഡ്‌ ജേതാക്കളായി. വാശിയേറിയ അവസാന മത്സരത്തിൽ തായ്‌ലൻഡ്‌‌ ഇന്ത്യയെ തോൽപ്പിച്ചു (23–-25, 25–-12, 25–-22, 18–-25, 15–-13). ഹോങ്കോങ്ങാണ് രണ്ടാമത്. മലയാളിതാരങ്ങൾ നിറഞ്ഞതായിരുന്നു ഇന്ത്യൻ ടീം. 14 അംഗങ്ങളിൽ ഒമ്പതുപേരും മലയാളികൾ. ആദ്യ സിക്‌സിൽ ഇറങ്ങിയ ആറുപേരിൽ നാലുപേരും മലയാളി താരങ്ങളായിരുന്നു.

സെറ്റർ കെ എസ്‌ ജിനി, മിഡിൽ ബ്ലോക്കർ എസ്‌ സൂര്യ, കൗണ്ടർ അറ്റാക്കർ കെ പി അനുശ്രീ, ഓൾ റൗണ്ടർ എൻ എസ്‌ ശരണ്യ എന്നിവർ തുടക്കംമുതൽ കളത്തിലിറങ്ങി. മലയാളിയായ അശ്വതി രവീന്ദ്രനായിരുന്നു ടീമിന്റെ ആദ്യ ലിബറോ. മലയാളിതാരങ്ങളായ എം ശ്രുതി, ദേവിക ദേവരാജൻ, ജിൻസി ജോൺസൺ, എയ്‌ഞ്ചൽ ജോസഫ്‌ എന്നിവരും ടീമിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top