25 April Thursday

ഓസ്ട്രേലിയൻ ഓപ്പൺ : നദാൽ, ഒസാക്ക മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വമ്പൻതാരങ്ങൾ മുന്നോട്ട്. പുരുഷവിഭാഗത്തിൽ മുൻ ചാമ്പ്യൻ റാഫേൽ നദാലും മൂന്നാംസീഡ് അലക്സാണ്ടർ സ്വരേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വനിതകളിൽ ഒന്നാം റാങ്കുകാരി ആഷ്-ലി ബാർട്ടി, നവോമി ഒസാക്ക, ബാർബറ ക്രെജിക്കോവ എന്നിവരും രണ്ടാം റൗണ്ട് കടന്നു.

ഇരുപത്തൊന്നാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ രണ്ടാം റൗണ്ടിൽ ജർമനിയുടെ യാന്നിക് ഹാൻഫ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു (6–2, 6–3, 6–4). സ്വരേവ് ഓസ്ട്രേലിയയുടെ ജോൺ മിൽമാനെ തോൽപ്പിച്ചു. വനിതകളിൽ ഒസാക്ക അമേരിക്കയുടെ മാഡിസൺ ബ്രെങ്കിളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top