29 March Friday

റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

twitter.com/AustralianOpen

മെല്‍ബണ്‍> സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൻ ടെന്നീസ് ഫൈനലിൽ. പുരുഷ വിഭാഗം സെമി ഫൈനലില്‍ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയ്ക്കെതിരെ നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-2, 3-6, 6-3.

നദാലിന്റെ കരിയറിലെ 29-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഇത് ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്. ഫൈനൽ ജയിച്ചാൽ 21 ഗ്രാൻഡ് സ്‍ലാം കിരീടങ്ങളെന്ന നേട്ടം നദാലിനു സ്വന്തമാക്കാം.
 
മറ്റൊരു സെമി ഫൈനലിൽ യുഎസ് ഓപ്പൺ ചാംപ്യൻ ദാനിൽ മെദ്‍വദേവ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ഈ മത്സരത്തിലെ വിജയിയെയാണ് നദാൽ ഫൈനലിൽ നേരിടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top