25 April Thursday

നാട്ടിൽ ‘പാർടി'ക്ക് ബാർടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

image credit ashleigh barty twitter


മെൽബൺ
നാട്ടുകാരി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ടെന്നീസ് സിംഗിൾസ് കിരീടം നേടുമോയെന്ന ആകാംക്ഷയിലാണ് ഓസ്‌ട്രേലിയ. ഇന്ന് പകൽ രണ്ടിന് നടക്കുന്ന ഫൈനലിൽ ആഷ്ലി ബാർടി നേരിടുന്നത് അമേരിക്കക്കാരി ഡാനിയേല കോളിൻസിനെ. ഓസ്ട്രേലിയക്കാരി നാട്ടിൽ കിരീടം നേടിയിട്ട് 44 വർഷമായി. 1978ൽ ക്രിസ് ഓനീലാണ് അവസാനമായി ജേത്രിയായത്. 10 കളി തുടർച്ചയായി ജയിച്ചാണ് ഒന്നാംറാങ്കുകാരിയായ ആഷ്ലിയുടെ വരവ്. പൂർണാധിപത്യത്തോടെയാണ് ഇരുപത്തഞ്ചുകാരിയുടെ ഫൈനലിലേക്കുള്ള കുതിപ്പ്. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡണും നേടിയ ആത്മവിശ്വാസമുണ്ട്.

ഇരുപത്തെട്ടുകാരിയായ കോളിൻസിന് ആദ്യ ഗ്രാന്റ് സ്ലാം ഫൈനലാണ്. റാങ്ക് മുപ്പതാണ്. ഇരുവരും നാലുതവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കലാണ് കോളിൻസ് ജയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top