കൊൽക്കത്ത
ഒഡിഷ എഫ്‌സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ ഐഎസ്‌എൽ ഫുട്‌ബോൾ സെമിയിൽ കടന്നു. സെമിയിൽ ഹൈദരാബാദാണ് എടികെ ബഗാന്റെ എതിരാളി. ആദ്യപാദം ഒമ്പതിന് നടക്കും. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒരു ഗോളിന് തോൽപ്പിച്ച് ബംഗളൂരു എഫ്‌സിയും സെമിയിൽ കടന്നിരുന്നു. മുംബൈ സിറ്റിയാണ് സെമിയിൽ എതിരാളി. ആദ്യപാദം എട്ടിനാണ്.
ഒഡിഷയ്‌ക്കെതിരെ അനായാസ ജയമായിരുന്നു എടികെ ബഗാന്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹ്യൂഗോ ബൗമസ് എടികെ ബഗാന് ലീഡ് നൽകി. മൻവീർ സിങ്ങാണ് അവസരമൊരുക്കിയത്. അവസാനഘട്ടത്തിൽ ദിമിത്രി പെട്രറ്റോസ് എടികെ ബഗാന്റെ ജയം ഉറപ്പാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..