25 April Thursday

എടികെ ബഗാന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


കൊൽക്കത്ത
ഐഎസ്‌എൽ പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കാനുള്ള എടികെ മോഹൻ ബഗാന്റെ ലക്ഷ്യത്തിന്‌ തിരിച്ചടി. ബംഗളൂരു എഫ്‌സി 2–1ന് എടികെ ബഗാനെ കീഴടക്കി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു ഗോളുകൾ. ഹാവി ഹെർണാണ്ടസും റോയ് കൃഷ്ണയും ബംഗളൂരുവിനായി ലക്ഷ്യംകണ്ടു. എടികെ ബഗാനായി ദിമിത്രി പെട്രറ്റോസ്  ഒരു ഗോൾ മടക്കി.  ഇതോടെ ബംഗളൂരു 17 കളിയിൽ 25 പോയിന്റുമായി ആറാംസ്ഥാനത്തെത്തി. പ്ലേ ഓഫ്‌ സാധ്യതയും അവർ നിലനിർത്തി.

എടികെ ബഗാൻ 16 കളിയിൽ 27 പോയിന്റുമായി നാലാമത്‌ തുടർന്നു. തോൽക്കാതിരുന്നാൽ അവർക്ക്   കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാംസ്ഥാനത്തെത്താമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top