ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ 4–-2ന് തോൽപ്പിച്ച് ഇന്ത്യ വിജയഗാഥ തുടരുന്നു. മൂന്നാംജയത്തോടെ സെമിസാധ്യത കൂട്ടി. ശനിയാഴ്‌ച പാകിസ്ഥാനെതിരെയാണ് അടുത്ത കളി. ഗ്രൂപ്പിൽ ഇരുടീമുകളും എല്ലാ മത്സരവും ജയിച്ചു.
ഇന്ത്യ നാല് ഗോൾ നേടിയശേഷമാണ് ജപ്പാൻ തിരിച്ചടിച്ചത്. അഭിഷേക് രണ്ട് ഗോൾ നേടി. മൻദീപ് സിങ്, അമിത് രോഹിതാസ് എന്നിവർ പട്ടിക തികച്ചു. ജെൻകി മിറ്റാനിയും റിയോസി കാട്ടോയും പരാജയഭാരം കുറച്ചു. ഇന്ത്യക്കും പാകിസ്ഥാനും ഒമ്പത് പോയിന്റുണ്ട്. 36 ഗോളടിച്ച് മൂന്നെണ്ണം വഴങ്ങിയ ഇന്ത്യയാണ് ഒന്നാമത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..