ഹാങ്‌ചൗ
നീന്തൽക്കുളത്തിൽ ചൈനക്കാരി ഷാങ് യുഫേയിയുടെ മിന്നുംപ്രകടനം. രണ്ട് റിലേ സ്വർണമുൾപ്പെടെ ഹാങ്‌ചൗ നീന്തൽക്കുളത്തിൽ അഞ്ച് സ്വർണമായി ഇരുപത്തഞ്ചുകാരിക്ക്. വനിതകളുടെ 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഏഷ്യൻ റെക്കോഡോടെയായിരുന്നു സ്വർണം. രണ്ട് ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് കിരീടം. നീന്തൽ മത്സരങ്ങൾ ഇന്ന് സമാപിക്കെ 24 സ്വർണമുൾപ്പെടെ 49 മെഡലുകളുമായി ചൈനയാണ് ഒന്നാമത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..