03 December Sunday

ഏഷ്യൻ ഗെയിംസ്‌ പുരുഷ വോളിബോളിൽ ഇന്ത്യക്ക്‌ ഇന്ന്‌ കളി ; എതിരാളി ചൈനീസ്‌ തായ്‌പേയ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


ഹാങ്ചൗ
ഏഷ്യൻ ഗെയിംസ്‌ പുരുഷ വോളിബോളിൽ ഇന്ത്യക്ക്‌ ഇന്ന്‌ കളി. മിന്നുന്ന ഫോമിലുള്ള വോളിബോൾ ടീം ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടാണ്‌ ഇറങ്ങുന്നത്‌. ചൈനീസ്‌ തായ്‌പേയ്‌ ആണ്‌ എതിരാളി. പകൽ 12നുള്ള കളി സോണി നെറ്റ്‌വർക്ക്‌ ചാനലുകളിൽ തത്സമയം കാണാം. ആദ്യകളിയിൽ കംബോഡിയയെയും തുടർന്ന്‌ ദക്ഷിണകൊറിയയെയും തോൽപ്പിച്ചാണ്‌ നോക്കൗട്ട്‌ റൗണ്ടിലേക്ക്‌ മുന്നേറിയത്‌. നിലവിലെ റണ്ണറപ്പായ കൊറിയക്കെതിരെയുള്ള വിജയം ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്‌.

പുരുഷ ഹോക്കിയിൽ 24ന്‌ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ഇന്ത്യയുടെ ഗ്രൂപ്പിൽ നിലവിലെ ജേതാക്കളായ ജപ്പാൻ, പാകിസ്ഥാൻ, സിംഗപ്പൂർ, ബംഗ്ലാദേശ്‌ ടീമുകളുണ്ട്‌. 12 ടീമുകൾ രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമിയിലെത്തും. ഇന്ത്യ 2014, 1998, 1966 വർഷങ്ങളിൽ സ്വർണം നേടിയിട്ടുണ്ട്‌. കഴിഞ്ഞതവണ ജക്കാർത്തയിൽ വെങ്കലമാണ്‌. വനിതകൾ വെള്ളി സ്വന്തമാക്കി. ഹർമൻപ്രീത്‌ സിങ് നയിക്കുന്ന ടീമിൽ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷുണ്ട്‌.  മെഡൽ പ്രതീക്ഷിക്കുന്ന തുഴച്ചിൽ മത്സരം രാവിലെ 6.30ന്‌ തുടങ്ങും. ടേബിൾ ടെന്നീസ്‌ രാവിലെ 7.30ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top