05 December Tuesday

ഷൂട്ടിങ്ങിൽ മെഡൽ നേട്ടം തുടരുന്നു; ഇന്ത്യക്ക് 11-ാം സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

Sports Authority of India/www.facebook.com/photo

ഹാങ്ചൗ> ഏഷ്യൻ ​ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക്‌ ഒരു മെഡൽകൂടി. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. കിനാൻ ചെനായ്, സരാവർ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാൻ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. ഇതോടെ സ്വർണ നേട്ടം 11 ആയി.

വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം വെള്ളിയും കരസ്ഥമാക്കി. മനീഷ കീർ, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top