19 December Friday

നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം, വെള്ളിമെഡല്‍ 'ഓടി'യെടുത്ത് ഹര്‍മിലാന്‍ ബെയിന്‍സും അവിനാശ് സാവ്ലെയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

ഹാംങ്ചൗ> ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ തിളക്കം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി. വനിതകളുടെ 800 മീറ്ററില്‍ ഹര്‍മിലാന്‍ ബെയിന്‍സും പുരുഷന്മാരുടെ 500 മീറ്ററില്‍ അവിനാശ് സാവ്ലെയും ഇന്ത്യക്കായി വെള്ളിമെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍നേട്ടം 80 ആയി ഉയര്‍ന്നു.

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 17 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പെടെ 80 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. ബുധനാഴ്ച അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത്.

ഇതോടെ 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം 70-ല്‍ എത്തിയത്. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. അത്‌ലറ്റിക്‌സില്‍ 23 മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top