ഹാങ്‌ചൗ
പുരുഷന്മാർക്കുപിന്നാലെ വനിതകളും ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഗോൾമഴ തീർത്തു. പൂൾ എയിലെ ആദ്യ കളിയിൽ സിംഗപ്പൂരിനെ 13 ഗോളിനാണ് തകർത്തുവിട്ടത്. സംഗതി കുമാരി ഹാട്രിക് നേടി. നവ്‌നീത് കൗർ ഇരട്ടഗോൾ സ്വന്തമാക്കി. 13 ഗോളിൽ ആറെണ്ണം പെനൽറ്റി കോർണറിൽനിന്നായിരുന്നു.
അടുത്തമത്സരത്തിൽ നാളെ മലേഷ്യയാണ് എതിരാളി. പുരുഷ ടീം ആദ്യ രണ്ട് കളിയിൽ 32 ഗോളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..