ഹാങ്‌ചൗ
ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ യാത്ര സൗദി അറേബ്യക്കുമുന്നിൽ അവസാനിച്ചു. പ്രീ ക്വാർട്ടറിൽ സൗദി രണ്ട് ഗോളിന് സുനിൽ ഛേത്രിയുടെ സംഘത്തെ കീഴടക്കി. മുഹമ്മദ് ഖലീൽ മറാന്റെ ഇരട്ടഗോളിലാണ് സൗദിയുടെ മുന്നേറ്റം.
സൗദിയുടെ സർവ നിയന്ത്രണത്തിലായിരുന്നു കളി. എങ്കിലും ആദ്യപകുതിയിൽ ഇന്ത്യ ഗോളടിപ്പിക്കാതെ പിടിച്ചുനിന്നു. ഇടയ്‌ക്ക് ക്രോസ് ബാർ തടഞ്ഞു. ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ്ങും തിളങ്ങി. പ്രതിരോധം ആകുന്നത്രയും ശ്രമിച്ചു. എന്നാൽ, ഇടവേളയ്‌ക്കുശേഷം കളി മാറി. വേഗത്തിൽ ഗോൾ വഴങ്ങി. ആറ് മിനിറ്റിടെ രണ്ട് ഗോൾ പിറന്നതോടെ ഇന്ത്യ തളർന്നു.
അൽ നസറിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ മറാൻ മനോഹരമായ ഗോളുകളിലൂടെ സൗദിയുടെ ജയം പൂർത്തിയാക്കുകയായിരുന്നു.
ഒരുക്കങ്ങളൊന്നുമില്ലാതെ പന്ത് തട്ടാനെത്തിയ ഇന്ത്യൻ സംഘത്തിന് ആകെ ഒരു ജയംമാത്രമാണ് ഗെയിംസിൽ നേടാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..