ഹാങ്‌ചൗ
ഏഷ്യൻ ഗെയിംസ് സ്വർണം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ശ്രീലങ്കയ്‌ക്കെതിരെ മികച്ച തുടക്കത്തിനുശേഷം അവസാനം 14 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. സ്‌കോർ ബോർഡിൽ വെറും 116 റൺ. ചമാരി അത്തപ്പത്തു ഫോറും സിക്‌സറും പായിച്ച് ലങ്കയ്‌ക്ക് മികച്ച തുടക്കവും നൽകി. ഇന്ത്യ സമ്മർദത്തിലായ നിമിഷം. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ മൂന്നാം ഓവറിൽ പന്ത് ടിറ്റാസ് സദുവിനെ ഏൽപ്പിച്ചു. രണ്ട് വിക്കറ്റുമായാണ് മീഡിയം പേസർ ആ ഓവർ അവസാനിപ്പിച്ചത്. പിന്നാലെ ചമാരിയെയും മടക്കി.
ഈ വർഷം ജനുവരിയിലാണ് സദുവിന്റെ മികവ് ആദ്യമായി കണ്ടത്. പ്രഥമ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ ഈ പതിനെട്ടുകാരിയായിരുന്നു താരം. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാലോവറിൽ ആറ് റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. സെമിയിൽ ബംഗ്ലാദേശിനെതിരെ ബംഗാളുകാരി ഒരു വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..