06 July Sunday

കോവിഡ്‌ പ്രതിസന്ധി : ഏഷ്യൻ ഗെയിംസ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


ബീജിങ്‌
ചെെനയിലെ ഹാങ്ഷുവിൽ സെപ്‌തംബറിൽ നടക്കേണ്ട ഏഷ്യൻ ഗെയിംസ് അനിശ്ചിതകാലത്തേക്ക്‌ നീട്ടി. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെെനീസ് ഒളിമ്പിക് കമ്മിറ്റിയും ഹാങ്ഷു ഏഷ്യൻ ഗെയിംസ് സംഘാടകസമിതിയും നടത്തിയ ചർച്ചയിലാണ് മേള മാറ്റിവയ്ക്കാൻ തീരുമാനമായത്.

ചെെനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായിക്ക് സമീപമാണ് ഹാങ്ഷു. ഷാങ്ഹായിയിൽ ലോക്ക്ഡൗണാണ്. മാർച്ചിലാണ് കോവിഡ് വീണ്ടും വ്യാപിക്കാൻ തുടങ്ങിയത്. ഇതോടെ കർശന നിയന്ത്രണം പ്രഖ്യാപിച്ചു. കഴിഞ്ഞമാസമാണ് മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായത്. സെപ്‌തംബർ 10 മുതൽ 25 വരെയായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയിൽ ശെെത്യകാല ഒളിമ്പിക്സിനും മാർച്ചിൽ പാരാലിമ്പിക്സിനും ചെെന വേദിയായിരുന്നു. ബീജിങ്ങിൽ കർശന നിയന്ത്രണത്തിലാണ് രണ്ടും പൂർത്തിയാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top