09 December Saturday

ഏഷ്യൻ ​ഗെയിംസിൽ മലയാളിത്തിളക്കം: എം ശ്രീശങ്കറിന് വെള്ളി; ജിൻസണ് വെങ്കലം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

India_AllSports twitter

ഹാങ്ചൗ > ഏഷ്യൻ ​ഗെയിംസിൽ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കർ വെള്ളി നേടി. 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം കരസ്ഥമാക്കി. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. നാലാം ശ്രമത്തിലായിരുന്നു വെള്ളി. 8.22 മീറ്റർ ചാടിയ ചൈനയുടെ ജിയാനൻ വാങ്ങിനാണ് സ്വർണം. ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.

3 മിനിറ്റ് 39 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 1500 മീറ്ററിൽ ജിൻസൺ ജോൺസൺ വെങ്കലം നേടിയത്. മൂന്ന് മിനിറ്റ് 38 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇന്ത്യയുടെ തന്നെ അജയ്കുമാർ സരോജിനാണ് വെള്ളി. ഖത്തറിന്റെ മുഹമ്മദ് അൽഗാർനിക്കാണ് സ്വർണം.

വനിതകളുടെകളുടെ വിഭാഗത്തിൽ ഹർമിലൻ ബെയിൻസും വെള്ളി നേടി. ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് സ്വർണം കരസ്ഥമാക്കി. 20.36 മീറ്റർ എറിഞ്ഞാണ് തജീന്ദർപാൽ  സ്വർണം നേടിയത്. വനിതകളുടെ ഹെപ്റ്റാത്തലണിൽ 5712 പോയിന്റുമായി നന്ദിനി അഗസാര വെങ്കലം നേടി. ഡിസ്കസ് ത്രോയിൽ സീമ പുനിയയും വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ  ജ്യോതി യാരാജിയും വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 50 കടന്നു. 13 സ്വർണവും 19 വെള്ളിയും 19 വെങ്കലവുമടക്കം 51 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top