19 December Friday

ഏഷ്യൻ ​ഗെയിംസ് 2023: ​അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്ക് സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

twitter

ഹാങ്ചൗ > 2023 ഏഷ്യൻ ​ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് റെക്കോർഡോഡെയാണ് അവിനാഷ് സ്വർണനേട്ടം കൊയ്‌തത്. 

ഗെയിംസിൽ ഇന്ത്യയുടെ 12ാം സ്വർണമാണിത്. ജപ്പാൻ താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. നിലവിൽ 12 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം 44 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top