18 September Thursday

ഫ്രഞ്ച്‌ ഓപ്പൺ : സബലേങ്ക കടന്നു, സക്കാറി പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

image credit roland garros twitter

 

പാരിസ്‌
ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിന്റെ ആദ്യദിനം അട്ടിമറി. എട്ടാംസീഡ്‌ ഗ്രീസിന്റെ മരിയ സക്കാറിയെ 43–-ാംറാങ്കുകാരി ചെക്ക്‌ റിപ്പബ്ലിക്കിന്റെ കരോളി മുചോവ ആദ്യ റൗണ്ടിൽ മടക്കി. രണ്ടാംസീഡ്‌ അറീന സബലേങ്ക രണ്ടാംറൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ സ്‌റ്റെഫനോസ്‌ സിറ്റ്‌സിപാസും മുന്നേറി.

മുചോവയോട്‌ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കാറിയുടെ തോൽവി (7–-5, 7–-5). ബെലാറസുകാരിയായ സബലേങ്ക ആദ്യ റൗണ്ടിൽ ഉക്രയ്‌നിന്റെ മാർട്ട കോസ്‌റ്റ്യുക്കിനെയാണ്‌ തോൽപ്പിച്ചത്‌ (6–-3, 6–-2). മത്സരശേഷം സബലേങ്ക ഹസ്‌തദാനം ചെയ്യാനെത്തിയെങ്കിലും മാർട്ട പ്രതികരിക്കാതെ പോകുകയായിരുന്നു.

പുരുഷ സിംഗിൾസിൽ അഞ്ചാംസീഡ്‌ സിറ്റ്‌സിപാസിന്‌ ആദ്യ റൗണ്ടിൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ജിറി വെസെലി കടുത്ത പോരാട്ടം നൽകി. നാല്‌ സെറ്റ്‌ പോരാട്ടത്തിലായിരുന്നു ഗ്രീക്കുകാരന്റെ ജയം (7–-5, 6–-3, 4–-6, 7–-6).  ഒന്നാംസീഡ്‌ കാർലോസ്‌ അൽകാരെസ്‌ ആദ്യ റൗണ്ടിൽ ഇന്ന്‌ ഇറ്റലിയുടെ ഫ്ലാവിയോ കൊബോള്ളിയെ നേരിടും. മുൻ ചാമ്പ്യൻ നൊവാക്‌ ജൊകോവിച്ച്‌, സ്‌റ്റാൻ വാവ്‌റിങ്ക എന്നിവരും ഇന്നിറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top