20 April Saturday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ അഴ്സണൽ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ അഴ്സണൽ മുന്നോട്ട്തന്നെ. ഫുൾഹാമിനെ മൂന്ന് ഗോളിന് തകർത്ത് ഒന്നാം സ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡാക്കി. 27 കളിയിൽ 66 പോയിന്റാണ്. 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്.

ഫുൾഹാമിനെതിരെ ഗബ്രിയേൽ, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡേഗാർഡ് എന്നിവരാണ് അഴ്സണലിനായി ഗോളടിച്ചത്. എർലിങ്‌ ഹാലണ്ടിന്റെ പെനൽറ്റി ഗോളിൽ സിറ്റി ക്രിസ്റ്റൽ പാലസിനെ വീഴ്‌ത്തി (1–-0). ഈ സീസണിൽ സിറ്റിക്കായി 35 കളിയിൽ 34 ഗോളായി ഹാലണ്ടിന്‌.

മറ്റ്‌ മത്സരങ്ങളിൽ ചെൽസി 3–-1ന്‌ ലെസ്റ്റർ സിറ്റിയെ മറികടന്നു. ബെൻ ചിൽവെൽ, കയ്‌ ഹവേർട്‌സ്‌, മാറ്റിയോ കൊവാസിച്ച്‌ എന്നിവർ ഗോളടിച്ചു. പാറ്റ്‌സൺ ദാക്കയാണ്‌ ലെസ്റ്ററിന്റെ മറുപടി നൽകിയത്‌. ടോട്ടനം ഹോട്‌സ്‌പർ നോട്ടിങ്‌ഹാം ഫോറസ്റ്റിനെയും ഇതേ സ്‌കോറിന്‌ തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണെെറ്റഡിനെ സതാംപ്ടൺ ഗോളടിക്കാതെ തളച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top