19 December Friday

അഖിലേന്ത്യാ പൊലീസ്‌ ഫുട്‌ബോൾ ; കേരളത്തിന്‌ ഇന്ന്‌ അരുണാചൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


ശ്രീനഗർ
കേരള പ്രീമിയർ ലീഗ്‌ സെമി കളിക്കാതെ ബി എൻ മല്ലിക്‌ സ്‌മാരക അഖിലേന്ത്യാ പൊലീസ്‌ ഫുട്‌ബോൾ ടൂർണമെന്റിനെത്തിയ കേരള പൊലീസ്‌ ഇന്നിറങ്ങും. പകൽ ഒന്നിന്‌ നടക്കുന്ന മത്സരത്തിൽ അരുണാചൽപ്രദേശാണ്‌ എതിരാളി. ബിഹാർ, ജമ്മു കശ്‌മീർ എന്നിവരാണ്‌ ഗ്രൂപ്പിലെ മറ്റു ടീമുകൾ. കോവിഡിനുമുമ്പ്‌ നടന്ന അവസാന ടൂർണമെന്റിൽ കേരളമാണ്‌ ചാമ്പ്യൻമാർ. ഐ എം വിജയൻ ടെക്‌നിക്കൽ ഡയറക്‌ടറായി ടീമിനൊപ്പമുണ്ട്‌.

വി ജി ശ്രീരാഗാണ്‌ ക്യാപ്‌റ്റൻ. മറ്റു ടീം അംഗങ്ങൾ: കെ ഫിറോസ്‌, വി പി സാദിഖലി, വിബിൻ തോമസ്‌, എ എസ്‌ അഖിൽജിത്, എൻ എസ്‌ സുജിൽ, ജി സഞ്‌ജു, അർജുൻ കലാധരൻ, എം സഫ്‌വാൻ, ടി ബി ബിജേഷ്‌, ഡി ഹാരിബെയ്‌സൺ, ടി പി ജംഷിദ്‌, കെ മുഹമ്മദ്‌ അസ്‌ഹർ, കെ ഷിഹാബുദീൻ, അമൽ സോമൻ, എസ്‌ ഗോകുൽ, ഷബാസ്‌ അഹമ്മദ്‌, കെ വി അഭിനവ്‌, മുഹമ്മദ്‌ അഷ്‌ഫാക്ക്‌ ആസിഫ്‌, കെ ബേബിൾ. കോച്ച്‌: സി ഷംജിത്, അസി. കോച്ച്‌: വി സിദ്ദിഖ്‌, മാനേജർ: സി കെ സുൽഫിക്കർ അലി.

ഉദ്‌ഘാടനമത്സരത്തിൽ ബിഎസ്‌എഫ്‌ അഞ്ച്‌ ഗോളിന്‌ ഹരിയാനയെ തുരത്തി. രാജസ്ഥാൻ ഒരു ഗോളിന്‌ ഉത്തരാഖണ്ഡിനെയും ചണ്ഡീഗഢ്‌ മൂന്ന്‌ ഗോളിന്‌ ആർപിഎഫിനെയും തോൽപ്പിച്ചു. 34 ടീമുകൾ എട്ടു ഗ്രൂപ്പിലായി മത്സരിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top