07 July Monday

വേൾഡ് മലയാളീ കൗൺസിൽ സർഗ്ഗസംഗമം-2022; അടൂർ ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥി

കെ എൽ ഗോപിUpdated: Wednesday Nov 30, 2022

ദുബായ് >  വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന സർഗ്ഗസംഗമം-2022 ൽ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥി .  യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2 നു സംഘടിപ്പിക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചുള്ള സാഹിത്യ സാംസ്കാരിക സംവാദത്തിൽ പങ്കെടുക്കാനാണ് അടൂർ ഗോപാലകൃഷ്ണൻ എത്തുന്നത് .

"രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംവാദം.  ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ കാലത്ത് ഒൻപതരയ്ക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം വരെ തുടരും. അടൂരിനെ കൂടാതെ ജോൺ സാമുവലും പ്രവാസ ലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളും സംവാദത്തിൽ ഒത്തുചേരും.

സർഗ്ഗ സംവാദം ഏറെ വ്യത്യസ്തതകൾ ഉള്ളതും പ്രവാസ ലോകത്തെ കൂടുതൽ അടുത്തറിയാനുള്ള വേദിയാവുകയും ചെയ്യുമെന്ന് അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലും അക്കാഫ് ചിഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവനും പ്രസ്താവിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 055484210 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top