അബുദാബി > ഇന്ത്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി 20 ഉച്ചകോടിയിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ജി 20 ഇന്ത്യൻ പ്രസിഡൻസിയും ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് (ജിഐഡിഎച്ച്) പദ്ധതിക്ക് തുടക്കം കുറിച്ചു.
2020 -2025 കാലയളവിൽ ഡിജിറ്റൽ ആരോഗ്യം സംബന്ധിച്ച ആഗോള തന്ത്രം നടപ്പിലാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ച്ഒ) മേൽനോട്ടം വഹിക്കുന്ന ശൃംഖലയായി പുതുതായി രൂപീകരിച്ച ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഡിജിറ്റൽ ഹെൽത്ത് (ജിഐഡിഎച്ച്) പ്രവർത്തിക്കും.
ജി20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പിന്റെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..