17 September Wednesday

ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിൽ; ആഘോഷമാക്കി ക്രിക്കറ്റ് പ്രേമികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2023

കുവൈത്ത് സിറ്റി > ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിലെത്തി. രണ്ടു ദിവസങ്ങളിലായി കുവൈത്തിലെത്തിയ ഐ.സി.സി വേൾഡ് കപ്പിന് ആവേശ ഉജ്ജ്വലമായ സ്വീകരണം നൽകി ക്രിക്കറ്റ് പ്രേമികൾ. ലോകകിരീടം  അടുത്തുനിന്നു കാണാനും കൂടെ ഫോട്ടോ എടുക്കാനും നിരവധി ക്രിക്കറ്റ് പ്രേമികളാണ് സുലൈബിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. വൈകീട്ട് അഞ്ചു മുതലാണ് പ്രദർശനവും ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കിയത്. രാത്രി ഒരു മണിയോടെയാണ് പ്രദർശനം  അവസാനിച്ചത്.

ഈ വർഷം ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ്  ക്രിക്കറ്റിന്റെ മുന്നോടിയായി ട്രോഫി പര്യടനത്തിന്റെ ഭാഗമായാണ് ലോക കിരീടം കുവൈത്തിൽ എത്തിയത്.  റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക,കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ  അബ്ബാസ് ഫർമാൻ ഐ.സി.സി ഡെപ്യൂ ട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയും മറ്റ്പ്രമുഖരും ചേർന്നാണ് ട്രോഫി കുവൈത്തിൽ അവതരിപ്പിച്ചത്.

കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ  ഭാരവാഹികൾ, ടീം അംഗങ്ങൾ, ഐ.സി.സി പ്രതിനിധികൾ, പബ്ലിക്അതോറിറ്റി ഫോർ സ്പോർട്സ്  ഭാരവാഹികൾ എന്നിവർ രണ്ടു ദിവസവും ട്രോഫിയെ അനുഗമിച്ചു.  ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top