26 April Friday

സൗദി വൽക്കരണം പ്രോത്സാഹിപ്പിക്കുവാൻ വർക്ക് അവാർഡ്" നൽകുമെന്ന് സൗദി മന്ത്രാലയം

എം എം നഈംUpdated: Thursday Aug 4, 2022

റിയാദ് > സൗദി വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും, സ്വദേശി വനിതകൾക്കും പുരുഷന്മാർക്കും തൊഴിൽ മേഖലയിൽ അവസരങ്ങൾ നല്കുന്നതിനുമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കു "വർക്ക് അവാർഡ്" നൽകുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദിവൽക്കരണം അതിവേഗമാക്കുന്നതിന്റെ  ഭാഗമായിട്ടാണ് മന്ത്രാലയം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുള്ള വർക്ക്  അവാർഡ് രണ്ടാം പതിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി വൽക്കരണം, തൊഴിൽ പരിസ്ഥിതി, നൈപുണ്യവും പരിശീലനവും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 24 അവാർഡുകൾ ആണ് നൽകുക.

സൗദി വൽക്കരണം ഉത്തേജിപ്പിക്കുക, സ്വദേശി സ്ത്രീ പുരുഷന്മാർക്ക്   തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുക, ഇതിനായി സ്ഥാപനങ്ങൾക്ക് അവബോധം വളർത്തുക, നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ അവരെ പ്രേരിപ്പിക്കുക, മത്സരക്ഷമത കൈവരിക്കുന്നതിനും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യാനും  തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപം നടത്താൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക, അതിന്റെ ദേശീയ മനുഷ്യ കേഡറുകൾ വികസിപ്പിക്കുക , ജീവനക്കാരുടെ സുസ്ഥിരതാ നിരക്ക് വർദ്ധിപ്പിച്ചു  അവരുടെ കരിയർ വികസനം മെച്ചപ്പെടുത്തുക,   മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക  എന്നിവയാണ് ഇതുകൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top