04 December Monday

2030 ഓടെ 100ശതമാനം വെള്ളവും പുനഃരുപയോഗിക്കുമെന്ന് ദുബായ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2023

ദുബായ് > 2030 ആകുമ്പോഴേക്കും 100ശതമാനം വെള്ളവും  പുനഃരുപയോഗിക്കുമെന്ന് ദുബായ്. അഞ്ച് പതിറ്റാണ്ടിലേറെയായി ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ ജലശുദ്ധീകരണ പരിപാടി പുരോഗമിക്കുന്നു. ജലത്തിന്റെ പുനരുപയോഗ നിരക്ക് 90% ആകുന്നതിനും ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇത്‌ കാരണമായി.

1980 നും 2022 നും ഇടയിൽ, ദുബൈ 4.5 ബില്യൺ ക്യുബിക് മീറ്ററിലധികം  വെള്ളം പുനഃരുപയോഗിച്ചു. ഇതിനാൽ ഏകദേശം 2 ബില്യൺ ദിർഹത്തിന്റെ വാർഷിക ലാഭം ഉണ്ടായി. 2030 ഓടെ, റീസൈക്കിൾ ചെയ്ത ജല ഉൽപ്പാദനം 8 ബില്യൺ ക്യുബിക് മീറ്ററായി ഇരട്ടിയാക്കാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

ദുബായിൽ പൊതു ഉദ്യാനങ്ങളുടെ ജലസേചനം, സെൻട്രൽ കൂളിംഗ്, അഗ്നിശമന പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നു.

ദുബായ് മുനിസിപ്പാലിറ്റി നിലവിൽ അൽ ഖവാനീജ്, വാർസൻ, ജബൽ അലി പ്രദേശങ്ങളിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ജല സംരക്ഷണം പ്രാധാന്യമർഹിക്കുന്നു എന്ന് അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top