19 December Friday

ഓണം ഫെസ്റ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

സലാല> കോസ്‌മോ ക്ലബ് സലാലയില്‍ ഓണം ഫെസ്റ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്  സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റില്‍ ചലഞ്ചേഴ്‌സ് സനായ്യ വിജയികളായി. സുഡാനി ക്ലബ് മൈതാനിയില്‍ നടന്ന ഫൈനലില്‍ ഒന്നിന് എതിരെ മൂന്ന് സെറ്റുകള്‍ക്ക് കോസ്‌മോ ടീമിനെ  പരാജയപ്പെടുത്തി.

ടൂര്‍ണ്ണമെന്റിന്  കോസ്‌മോ ക്ലബ് പ്രസിഡന്റ്  അയൂബ് ഇരിക്കൂര്‍, അഹദ് കാഞ്ഞിരപ്പളളി, മുനാഫ് കോട്ടക്കല്‍, നോബിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അയ്യൂബ് ഇരിക്കൂര്‍, റഫീഖ് പേരാവൂര്‍, ജ്യോതി, അജ്മല്‍ എന്നിവര്‍ വിതരണം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top