20 April Saturday

വിമല ഓർമ്മകൾ ഷാർജ പുസ്തകോത്സവത്തിലും

കെ എൽ ഗോപിUpdated: Wednesday Nov 9, 2022

ഷാർജ> തൃശ്ശൂർ വിമല കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ കോളേജിനെ കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കിയ "വിമലമീയോർമ്മകൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു. വിമല കോളേജിലെ മുൻ അധ്യാപികമാരായ പ്രൊഫസർ റോസ്, പ്രൊഫസർ എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഫാദർ ജോസ് ചിറമ്മലാണ് പുസ്തകം പ്രകാശനം ചെയ്തത്.  

മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, രശ്മി ഐസക്ക്, സജന അബ്ദുള്ള, ക്രിസ്പോൾ, പ്രതാപൻ തായാട്ട് എന്നിവർ പങ്കെടുത്തു. ഷൈൻ ഷാജി,  മനോജ് കെ വി എന്നിവർ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top