03 December Sunday

അല്‍ വര്‍ഖ -4 മേഖലയില്‍ 136 വില്ലകളുടെ നിര്‍മാണം പൂര്‍ത്തികരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

ദുബായ്> മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റിന് കീഴില്‍ നഗരത്തിലെ അല്‍ വര്‍ഖ -4 മേഖലയില്‍ 136 വില്ലകളുടെ നിര്‍മാണം പൂര്‍ത്തികരിച്ചു  .7,28,510 ചതുരശ്ര അടി പ്രദേശത്താണ് ഇത്രയും വില്ലകള്‍ നിര്‍മിച്ചത്. വില്ലകള്‍ അവകാശപ്പെട്ട പൗരന്മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു

 യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിമിന്റെ നിര്‍ദേശപ്രകാരം പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധുനിക പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിച്ചത്. ദുബായ് 2040 അര്‍ബന്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പദ്ധതി ഏറ്റവും ഉയര്‍ന്ന നഗരാസൂത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് പദ്ധതി  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് .ഓരോ വില്ലയുടെയും  രൂപകല്‍പനകല്‍  വ്യത്യാസപ്പെട്ടതാണ് .രണ്ടു നിലകള്‍ ഉള്ളതാണ് എല്ലാ വില്ലകളും .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top