19 April Friday

ഐർലണ്ടിൽ ആവേശമായി വേനൽക്കളരി : രാജീവ് പെരിങ്ങോടിന്റെ ‘കുഞ്ഞുമഴ’ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

ബെൽഫാസ്റ്റ്>  മലയാളം മിഷൻ നോർത്തേൺ ഐർലണ്ടിന്റെ നേതൃത്വത്തിൽ നടന്ന 'വേനൽക്കളരി' സമാപിച്ചു.നോർത്തേൺ ഐർലണ്ടിലെ മലയാളം സ്‌കൂളുകൾ സംയുക്തമായി നടത്തിയ പ്രേവേശനോത്സവത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിന്ന ഓൺലൈൻ വേനലവധി പരിപാടികൾ നടന്നത്. സായി സ്വേത ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ മലയാളം മിഷൻ ഡയറക്റ്റർ പ്രൊഫ:സുജാ സൂസൻ ജോർജ്ജ് വിശിഷ്ടാ അതിഥി ആയിരുന്നു.

മലയാളം മിഷനിൽ അഫിലിയേറ്റ് ചെയ്ത ഹരി-ശ്രീ,കർമ്മാ കലാകേന്ദ്രം,ഇമ എന്നീ സ്‌കൂളുകളുടെ സംയുക്ത കമ്മിറ്റിയാണ് വേനൽക്കളരിയ്ക്ക് നേതൃത്വം നൽകിയത്.

സ്‌കൂൾ കോർഡിനേറ്റേഴ്‌സ് ആയ ബൈജു നാരായണൻ,ദീപാ സുലോചന,നെൽസൺ പീറ്റർ ,അനിതാ ബെന്നറ്റ്,ബിജിനി ജെപി,റജീനാ വർഗ്ഗീസ് തുടങ്ങിയവർ വേനൽ കളരിക്ക്‌ നേതൃത്വം നൽകി.

വടക്കൻ കേരളത്തിലെ പ്രശസ്ത കലാകാരനും അധ്യാപകനും ആയ രാജീവ് പെരിങ്ങോടിന്റെ കുഞ്ഞുമഴ എന്ന മലയാള ഗാനം റിലീസ് ചെയ്‌താണ്‌ വേനൽക്കളരിയ്ക്ക് തുടക്കമായത്‌.

രാധാകൃഷ്‌ണൻ അലുവീട്ടിലിന്റെ 'ആമിനകുട്ടിയുടെ ആവലാതികൾ' എന്ന പുസ്‌തകം പരിചതപ്പെടുത്തി.

സാഹിത്യകാരിയും ബർകിങ്‌ഹാംഷെയർ  കോളേജ് അദ്ധ്യാപികയുമായ മീരാ കമല നയിച്ച വേരുകൾ/ Roots എന്ന ഇന്ററാക്ടീവ് സെഷനിൽ എൻ.ഐ മലയാളി കുടുംബങ്ങളിലെ കുട്ടികൾ  തങ്ങളുടെ മാതാപിതാക്കളുടെ ഭാഷ,സംസ്കാരം,കലകൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു.

അനിതാ ബെന്നറ്റ് നയിച്ച ഓൺലൈൻ കുക്കറി ക്‌ളാസ്സ്,റജീന വർഗ്ഗീസിന്റെ സുസ്ഥിര വികസന കാമ്പെയിൻ,എന്നിവ പ്രാദേശിക പഠനോപാധികൾ വികസിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായി വിലയിരുത്തപ്പെട്ടു.

ചിത്രകാരൻ ഷാൻ കൊച്ചി നയിച്ച ഓൺലൈൻ ചിത്രരചനാ ശില്പശാലയിലുടെ വേനൽ കളരിക്ക്‌ സമാപനമായി.

പുതിയ കുട്ടികളുടെ രജിസ്ട്രെഷൻ നടപടികൾ പൂർത്തിയായാൽ എല്ലാ വാരാന്ത്യവും മലയാളം ക്‌ളാസ്സുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരിക്കും എന്ന് ഹരി ശ്രീ,കർമ്മ,ഇമ എന്നീ കൂൾ അധികൃതർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top