20 April Saturday

വനിതാവേദി കുവൈറ്റ് - യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

കുവൈറ്റ് > വനിതാവേദി കുവൈത്തിന്റെ  കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന  യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ അല്‍ജലീബ്, അബ്ബാസിയ, അബുഹലീഫ, ഫാഹീല്‍ എന്നീ യൂണിറ്റ് സമ്മേളനങ്ങള്‍ യഥാക്രമം  ഉപദേശക സമിതി അംഗങ്ങളായ ആര്‍. നാഗനാഥന്‍, സജിതോമസ് മാത്യു, ടി. വി ഹിക്മത് എന്നിവര്‍ ഉത്ഘാടനം ചെയ്തു.

യൂണിറ്റ് കണ്‍വീനര്‍മാരായ  ഷിനി റോബര്‍ട്ട്,  ടോളി തോമസ്, സുമതിബാബു, ദേവി സുഭാഷ്,  എന്നിവര്‍ യൂണിറ്റ്  പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, വനിതാവേദി കുവൈറ്റ്  പ്രസിഡന്റ് രമ അജിത്കുമാര്‍, ജന :സെക്രട്ടറി ഷെറിന്‍ ഷാജു എന്നിവര്‍  സംഘടന റിപ്പോര്‍ട്  അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക്  മറുപടി പറയുകയും ചെയ്തു.  അല്‍ജലീബ്  സമ്മേളനം ജിജി രമേശിനെ കണ്‍വീനര്‍ ആയും, ബിന്ദു സൈജു,ഷീജ സജി  എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും  തിരഞ്ഞെടുത്തു.

അബ്ബാസിയ യൂണിറ്റ് സമ്മേളനം ബിന്ദുജ കെ. വിയെ  കണ്‍വീനര്‍ ആയും, മേഴ്സി ശശീന്ദ്രന്‍,ജൂലിയറ്റ് ഗോമസ്  എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും  ആയും,അബുഹലീഫ യൂണിറ്റ് സമ്മേളനം സുമതി ബാബുവിനെ കണ്‍വീനര്‍ ആയും, സുനിത സോമരാജ്, പ്രസീത ജിതിന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാര്‍  ആയും,ഫാഹീല്‍ യൂണിറ്റ് സമ്മേളനം കവിത അനൂപിനെ കണ്‍വീനര്‍ ആയും പ്രശാന്തി ബിജോയ്,ദീപ ഗോപി എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും  തിരഞ്ഞെടുത്തു.

സ്ത്രീപദവി സംവരണവും സൗജന്യവുമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കുക, ഭരണാഘടനാ സ്ഥാപനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക, ഇന്ത്യാ രാജ്യത്ത് ഫെഡറലിസം സംരക്ഷിക്കുക അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചു കിഫ്‌ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍  ശ്രമിക്കുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കുക തുടങ്ങിയ  പ്രമേയങ്ങള്‍ വിവിധ  സമ്മേളനങ്ങള്‍ പാസാക്കി.

വൈസ്പ്രസിഡന്റ് ബിന്ദു ദിലീപ്, ജോയിന്റ് സെക്രട്ടറി ആശാലത ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശുഭ ഷൈന്‍, ജിജി രമേശ്,ടോളി തോമസ്, സജിത സ്‌കറിയ, അജിത അനില്‍കുമാര്‍, ദിപിമോള്‍ സുനില്‍കുമാര്‍,വത്സ സാം, ദേവി സുഭാഷ്, സുമതിബാബു,ശ്യാമള നാരായണന്‍, ബിന്ദു സജീവ്, എന്നിവര്‍ പുതിയയൂണിറ്റ്  ഭാരവാഹികള്‍ക്ക്  അഭിവാദ്യങ്ങള്‍  അര്‍പ്പിച്ചു സംസാരിച്ചു.

ഫര്‍വാനിയ യൂണിറ്റ് കണ്‍വീനര്‍ നാട്ടിലേക്കു പോയ സാഹചര്യത്തില്‍ പുതിയ കണ്‍വീനറായി സൗമ്യ ജിഷ്ണു കുറുപ്പ് ചുമതലയേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top