29 March Friday

വനിതാവേദി കുവൈറ്റ് ഇരുപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

കുവൈറ്റ് > കുവൈറ്റിലെ പുരോഗമന വനിതാസംഘടനയായ വനിതാ വേദി കുവൈറ്റ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരള സാക്ഷരതാമിഷന്‍ ഡയറക്ടരും, അദ്ധ്യാപികയും,   എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയും ആയ ഡോക്ടര്‍ പി എസ് ശ്രീകല ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്ത്രീ വിമോചനം എന്നത് സ്ത്രീകളുടേത് മാത്രം അല്ലെന്നും സമൂഹത്തിന്റേത് മുഴുവനും ആണെന്ന് ചിന്തിക്കുമ്പോഴാണ് വനിതാവേദി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം ആവശ്യമായി വരുന്നതെന്ന് ശ്രീകല പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യസമൂഹത്തോടൊപ്പമാണ് നിലകൊള്ളേണ്ടത്. അത്തരത്തിലുള്ള മനുഷ്യരിലൂടെയാണ് നവകേരള നിര്‍മിതി എന്ന് തിരിച്ചറിയുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം  കൂട്ടും വിധമുള്ളതാണ്  വനിതാവേദി കുവൈറ്റിന്റെ പ്രവര്‍ത്തനം എന്നും ശ്രീകല അഭിപ്രായപ്പെട്ടു. തുടര്‍ന്ന്  വെബ്‌സൈറ്റ്  ഉദ്ഘാടനവും   സംഘടനയുടെ മുഖമാസികയായ 'ജ്വാല' ഇ -മാഗസിന്‍  പ്രകാശനവും  നിര്‍വഹിച്ചു.

വനിതാവേദി പ്രസിഡന്റ് രമ അജിത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന:സെക്രട്ടറി ഷെറിന്‍ ഷാജു സ്വാഗതം ആശംസിച്ചു.

കേരളപ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍, ദുബായ് മാധ്യമപ്രവര്‍ത്തക തന്‍സി ഷാഹിര്‍, ദമാം നവോദയ കേന്ദ്ര വനിതാവേദി കണ്‍വീനര്‍ ഷാഹിദ ഷാനവാസ്, ടാസ്‌ക് വനിതാവേദി കണ്‍വീനര്‍ സില്‍ജ ആന്റണി, പല്പക് വനിതാവേദി  ജനറല്‍ കണ്‍വീനര്‍  ബിന്ദുവരദ, കലകുവൈറ്റ് പ്രസിഡന്റ് ജോതിഷ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

വനിതാവേദി കുവൈറ്റിന്റെ പ്രഥമ ഇ-മാഗസിന്‍  'ജ്വാല ' യെക്കുറിച്ച് എഡിറ്റര്‍ ശ്യാമളാ നാരായണന്‍ സംസാരിച്ചു. ട്രഷറര്‍ വത്സ സാം നന്ദി രേഖപെടുത്തി

കോവിഡ് പ്രോട്ടോകോള്‍ അതനുസരിച്ച് വെര്‍ച്ച്വല്‍ മീഡിയയില്‍ സംഘടിപ്പിച്ച  ഉദ്ഘാടന യോഗത്തിന് ശേഷം വനിതാവേദി യൂണിറ്റുകള്‍ അവതരിപ്പിച്ച വര്‍ണാഭമായ  കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് പകിട്ടേകി.

ജ്വാല e-magazene http://www.vanithavedi.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top