25 April Thursday

വനിതാവേദി കുവൈത്ത് കനിവ് 2023 മെയ്‌ 19ന് നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

കുവൈത്ത് സിറ്റി > കുവൈത്തിലെ വനിതകളുടെ പൊതുകൂട്ടായ്‌മയായ വനിതാവേദി കുവൈത്തിന്റെ സാംസ്‌കാരിക പരിപാടി കനിവ് 2023 മെയ് 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ  അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂ‌ൾ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വനിതാകമ്മിഷൻ  അധ്യക്ഷ പി സതീദേവി മുഖ്യാതിഥിയായി പങ്കെടുക്കും. നർത്തകി മൻസിയ വിപിയും, വയലിനിസ്റ്റ് ശ്യാം കല്യാണും ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്ന്‌ സാംസ്‌കാരിക മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നാടൻപാട്ടു മത്സരത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിക്കുക. തുടർന്ന് വനിതാവേദിയുടെ  വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ വ്യത്യസ്‌ത കലാപരിപാടികൾ മേളയുടെ ഭാഗമായി അരങ്ങേറും.

കഴിഞ്ഞ 23 വർഷമായി വനിതാവേദി നടത്തികൊണ്ടിരിക്കുന്ന കലാസംസ്‌കാരിക സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കനിവ് 2023 സംഘടിപ്പിക്കുന്നത്. വേറിട്ടപ്രവർത്തനങ്ങൾ വഴി കുവൈറ്റ്‌ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി മാറിയ വനിതാവേദിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും കുവൈറ്റ് മലയാളി സമൂഹത്തെ കനിവ് 2023 സാംസ്‌കാരിക മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും  വനിതാവേദി പ്രസിഡന്റ്‌ അമീന അജ്‌നാസ്, ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്‌ണൻ, ജനറൽ കൺവീനർ ബിന്ദു ദിലീപ്, ട്രഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റോബർട്ട്‌, ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top