18 December Thursday

പകർച്ചപ്പനി : ഷാർജയിൽ പ്രതിരോധ കുത്തിവയ്പ് തിങ്കളാഴ്ച മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

ഷാർജ > ശൈത്യകാല പകർച്ചപ്പനിക്ക് (സീസണൽ ഫ്ലൂ) എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് ഇന്ന് മുതൽ ഷാർജയിൽ ആരംഭിക്കും. ആരോഗ്യ വിഭാഗം ജീവനക്കാർ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ വീടുകളിൽ എത്തി വാക്സിൻ നൽകുമെന്ന് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് (എസ്എസ്എസ്ഡി) അറിയിച്ചു.

ശൈത്യകാലം തീരുന്നതുവരെയുള്ള വാക്സിൻ ക്യാമ്പയിനിലൂടെ 2000 പേർക്ക് സൗജന്യമായി കുത്തിവയ്പ് നടത്തുമെന്ന് സീനിയേഴ്‌സ് സർവീസസ് സെന്റർ ഡയറക്ടർ ഖുലൂദ് അൽ അലി പറഞ്ഞു. അൽദൈദ് സിറ്റി, അൽ ഹംരിയ, അൽ മദാം, അൽ ബതേഹ്, കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, മലീഹ എന്നിവിടങ്ങളിൽ ഉള്ളവർക്കും വാക്സിൻ നൽകും. പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top