ദുബായ് > യെമൻ തീരത്ത് ചെങ്കടലിൽ തകരാറിലായ എഫ്എസ്ഒ സേഫർ ടാങ്കറിൽ നിന്ന് എണ്ണ ഇറക്കാനുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കിയതായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു.
പാരിസ്ഥിതികവും മാനുഷികവുമായ ദുരന്തത്തിൽ നിന്ന് പ്രദേശത്തെയും ലോകത്തെയും സംരക്ഷിച്ച ഐക്യരാഷ്ട്രസഭയെ അഭിനന്ദിച്ചു. ദ്രവിച്ചുകൊണ്ടിരിക്കുന്ന ടാങ്കറിൽ നിന്ന് എണ്ണ ഇറക്കുന്നതിനുള്ള പ്രവർത്തനം സുഗമമാക്കുന്നതിന് നൽകിയ പിന്തുണയ്‌ക്ക്, ഐക്യരാഷ്ട്രസഭ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യെമനിലെ നിയമസാധുത പുനഃസ്ഥാപിക്കാനുള്ള സഖ്യം, മറ്റുള്ളവർ എന്നിവരുടെ ശ്രമങ്ങളെ യു എ ഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..