27 April Saturday

ഉംറ വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

അനസ് യാസിന്‍Updated: Sunday Oct 23, 2022

മനാമ> ഉംറ നിര്‍വഹിക്കാനെത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഈ ഇന്‍ഷുറന്‍സിന് 1,00,000 റിയാല്‍ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സ് ഫീസ് വിസ ഫീസില്‍ ഉള്‍പ്പെടും. അടിയന്തിര പ്രധാന്യമുള്ള ചികിത്സ, കോവിഡ് അണുബാധ, അപകടങ്ങള്‍, മരണം എന്നിവ കൂടാതെ പുറപ്പെടുന്ന വിമാനങ്ങള്‍ റദ്ദാക്കലും വൈകുന്നതും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ജൂലായ് പകുതി മുതല്‍ സെപ്തംബര്‍വരെ 1.26 ലക്ഷം ഉംറ വിസകള്‍ വിദേശ തീര്‍ഥാടകര്‍ക്കായി അനുവദിച്ചിട്ടുണ്ട്. അതിനിടെ, നിലവിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം സന്ദര്‍ശന വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് നീട്ടാമെന്ന് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗം അറിയിച്ചു.

വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാല്‍ വിസിറ്റ് വിസ ദീര്‍ഘിപ്പിക്കണമെങ്കില്‍ കാലാവധി തീര്‍ന്നതുമുതലുള്ള പിഴ ഈടാക്കും. 180 ദിവസത്തില്‍ കൂടുതല്‍ സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. സന്ദര്‍ശന വിസയെ താമസ വിസയാക്കി മാറ്റാനാകില്ലെന്നും ജവാസാത്ത് പറഞ്ഞു. അതിഥിയുടെ സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആതിഥേയന്റെ ട്രാഫിക് നിയമ ലംഘനം തടസമാകിലെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top