19 December Friday

ഉക്രേനിയൻ വിദ്യാർത്ഥികൾക്ക് യുഎഇയുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

ദുബായ് > ഉക്രേനിയൻ വിദ്യാർത്ഥികൾക്ക് സഹായവുമായി യുഎഇ. സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനോടനുബന്ധിച്ചു 10,000 ബാഗുകളും 2,500 ലാപ്‌ടോപ്പുകളുമാണ് യുഎഇ എത്തിച്ചത്.
 
ഉക്രെയ്‌നിലെ പ്രഥമ വനിത ഒലീന സെലെൻസ്‌കയുടെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പാക്കേജുകൾ വിതരണം ചെയ്തിരിക്കുന്നത്.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ യു‌എഇ ഉക്രെയ്‌നിന് 100 മില്യൺ ഡോളർ മാനുഷിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഈ മാസം ആദ്യം യുഎഇ 250 ടൺ വസ്തുക്കൾ അയച്ചതിന് പിന്നാലെയാണ് പുതിയ സഹായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top