ദുബായ് > കോപ്28ന്റെ ആദ്യ കോൺഫറൻസിൽ പങ്കെടുക്കാൻ ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരെ ക്ഷണിച്ച് യുഎഇ. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറാനും ഭാവി പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി ഡിസംബർ 3 ന് നടക്കുന്ന ആരോഗ്യ ദിനത്തിൽ ലോകത്തെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രിമാർ യോഗം ചേരുമെന്ന് യുഎഇ ആരോഗ്യ- പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു.
ചൂടിന്റെ വർദ്ധനവും പകർച്ചവ്യാധികളുടെ വ്യാപനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തെ കൂടുതൽ അപകടത്തിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പ്രതിരോധിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഈ സാഹചര്യം എടുത്തുകാണിക്കുന്നുവെന്ന് അൽ ഒവൈസ് കൂട്ടിച്ചേർത്തു.
കോപ്28 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..