29 March Friday

യുഎഇ സന്ദർശക വിസകൾ രാജ്യത്തിന് പുറത്തു പോകാതെ പുതുക്കാം

അനസ് യാസിൻUpdated: Friday Jun 2, 2023

മനാമ > യുഎഇ സന്ദർശക വിസകൾ രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാൻ സൗകര്യം. കാലാവധി കഴിയുന്നതിന് മുൻപ് വിസ പുതുക്കണം. അല്ലെങ്കിൽ പിഴ നൽകേണ്ടിവരും. വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ അനുവദിച്ചിരുന്ന പത്തുദിവസത്തെ അധിക സമയം ഒഴിവാക്കി. ഒരു മാസത്തെയോ, രണ്ടുമാസത്തേയോ സന്ദർശക വിസകൾ രാജ്യത്തിനകത്തുവെച്ചുതന്നെ 30 ദിവസത്തേക്ക് നീട്ടാം. സന്ദർശക വിസയുടെ പരമാവധി കാലാവധി 120 ദിവസമാണ്. സന്ദർശകർ വിസ കാലാവധിയുടെ അവസാന ദിവസമോ അതിന് മുമ്പോ യുഎഇ വിടുകയോ അല്ലെങ്കിൽ കാലാവധി തീരുന്നതിന് മുമ്പ് വിസ നീട്ടുകയോ ചെയ്യണം.

വിസ കാലാവധി കഴിഞ്ഞവർക്ക് വിവിധ എമിറേറ്റുകളൽ പിഴ വിത്യാസപ്പെടും. ദുബായിൽ കാലാവധി തീർന്ന ആദ്യ ദിവസം 250 ദിർഹവും അതിനുശേഷം പ്രതിദിനം 50 ദിർഹവും പിഴയായി ഈടാക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. കൂടാതെ എക്‌സിറ്റ് പെർമിറ്റിനായി 320 ദിർഹം കൂടി അധികം നൽകേണ്ടിവരും. സന്ദർശക വിസ ലഭിച്ച് 60 ദിവസത്തിനുള്ളിൽ ടൂറിസ്റ്റ് രാജ്യത്ത് പ്രവേശിക്കണം. വിസയുടെ തരം അനുസരിച്ച് പ്രവേശന പെർമിറ്റിന്റെ സാധുത 30 ദിവസമോ 60 ദിവസമോ ആയിരിക്കും. വിസ പരിഷ്‌കാരങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് വിനോദസഞ്ചാരികൾക്ക് 30- 60 ദിവസ വിസിറ്റ് വിസ അനുവദിച്ചത്. ഇതിനൊപ്പം തന്നെ 10 ദിവത്തെ അധികസമയവും നൽകിയിരുന്നു. എന്നാൽ മെയ് 15 മുതൽ ഈ സൗകര്യം നൽകുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top