29 March Friday

യുഎഇയിൽ സന്ദർശക വിസ മാറുന്നതിന് ഇനി മുതൽ രാജ്യം വിടണം

കെ എൽ ഗോപിUpdated: Wednesday Dec 14, 2022

ദുബായ്> സന്ദർശക വിസയിലുള്ളവർ കാലാവധി കഴിഞ്ഞ് പുതിയ വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണം എന്ന നിയമം വീണ്ടും നിലവിൽ വന്നു. ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നുള്ള വിസക്കാണ് ഇത് ബാധകം. ദുബായിൽ ഇത് ബാധകമല്ല.  ദുബായിൽ നിന്നും വിസിറ്റ് വിസ എടുത്തവർക്ക് ഇവിടെ നിന്നുകൊണ്ടുതന്നെ വിസ പുതുക്കാം. കോവിഡ് മഹാമാരിയുടെ കാലത്താണ് രാജ്യത്തിനകത്ത് നിന്നുകൊണ്ടുതന്നെ വിസ മാറുന്നതിനുള്ള സൗകര്യം അധികാരികൾ ഒരുക്കിയിരുന്നത്.  

ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നും വിസിറ്റ് വിസ എടുക്കുന്നവർക്ക് ഇൻസൈഡ് കൺട്രി സ്റ്റാറ്റസ് ചേഞ്ച് ചെയ്യുന്നതിന് ദുബായിയെ അപേക്ഷിച്ച്  ചാർജ് കുറവാണ്. ദുബായിൽ 2000 ദിർഹത്തിന് മുകളിൽ ചിലവ് വരുമ്പോൾ ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നുള്ള വിസക്ക് നിരക്ക് വളരെ കുറവാണ്. വിസിറ്റ് വിസയിൽ എത്തുന്ന പലർക്കും രാജ്യം വിടാതെ തന്നെ വിസ പുതുക്കാനുള്ള സൗകര്യം ഏറെ ഉപകാരപ്രദമായിരുന്നു. വിസിറ്റ് വിസയുടെ കാലാവധി മൂന്നു മാസം ആയിരുന്നത് ഈ അടുത്താണ് രണ്ടു മാസമാക്കി കുറച്ചു കൊണ്ടുള്ള നിയമം വന്നത്.

എന്നാൽ താമസ വിസക്കാർക്ക് രാജ്യത്തിനകത്തു നിന്നുകൊണ്ടുതന്നെ വിസ പുതുക്കാനുള്ള (ഇൻസൈഡ് കൺട്രി സ്റ്റാറ്റസ് ചേഞ്ച്) നിയമത്തിൽ മാറ്റം വന്നിട്ടില്ല. വിസ മാറുന്നതിന് രാജ്യം വിടണം എന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ വിമാനമാർഗമോ ബസ്സിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച് വിസ പുതുക്കേണ്ടതായി വരും. പലരും ബസ് മാർഗ്ഗം ഒമാൻ അതിർത്തിയിലേക്ക് കടന്ന് എക്സിറ്റ് അടിച്ചതിനു ശേഷം തിരികെ രാജ്യത്ത് പ്രവേശിച്ച് വിസ പുതുക്കുകയാണ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top