25 April Thursday

യുഎഇ യാത്ര: ഐസിഎംആര്‍ ലാബുകളിലെ ഫലവും സ്വീകരിക്കും

അനസ് യാസിന്‍Updated: Saturday Aug 1, 2020

മനാമ > യുഎഇയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍നിന്നുള്ള കോവിഡ് പിസിആര്‍ ടെസ്റ്റും സീകരിക്കുമെന്ന് യുഎഇ. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഈ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും.

യാത്രക്കാര്‍ പുറപ്പെടുന്ന നഗരത്തിലോ രാജ്യത്തിലോ യുഎഇ സര്‍ക്കര്‍ അംഗീകരിച്ച ലാബുകള്‍ ഇല്ലെങ്കില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകരിച്ചതോ സര്‍ക്കാര്‍ അംഗീകരിച്ചതോ ആയ പ്രാദേശിക ലബോറട്ടറികളിലെ കോവിഡ്-19 പിസിആര്‍ ടെ്‌സ്റ്റ് റിസല്‍ട്ട് ഹാജരാക്കിയാല്‍ മതിയെന്ന് ഇത്തിഹാദ് എയര്‍ ലൈസന്‍സ് അറിയിച്ചു. പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുന്‍പ് നടത്തിയ നെഗറ്റീവ് റിസല്‍ട്ടിന്റെ പ്രിന്റാണ് പുറപ്പെടുന്നതിന് മുന്‍പ് ഹാജരാക്കേണ്ടത്.

പ്രദേശികമായി അംഗീകാരിച്ച ലാബുകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ഇത്തിഹാദ് അറിയിച്ചു. കോവിഡ് പരിശോധനക്കുള്ള അംഗീകൃത ലാബ് പട്ടികയില്‍ എമിറേറ്റ്‌സ് ഐസിഎംആര്‍ ലാബുകളെയും ഉള്‍പ്പെടുത്തി.

യുഎഇയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ജൂലായ് ഒന്നു മുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 12 വയസിനു താഴെയുള്ളവര്‍ക്കും വൈകല്യമുള്ളവര്‍ക്കും നിര്‍ബന്ധമല്ല. പൗരന്‍മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം പിസിആര്‍ ടെസ്റ്റ നിര്‍ബന്ധമാണ്. വിവിധ രാജ്യങ്ങളിലായി യുഎഇ അംഗീകരിച്ച 106 പ്യുര്‍ ഹെല്‍ത്ത് ലാബുകളില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് പ്രവേശനം എന്നും യുഎഇ അറിയിച്ചിരുന്നു. ഇതിലാണ് ശനിയാഴ്ച മുതല്‍ ഭേദഗതി വരുത്തിയത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും പുതിയ ഇളവ് ബാധകമാണ്.

അതേസമയം, ദുബായില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിമാന താവളത്തിലും കോവിഡ് പരിശോധനയുണ്ടാകും. ഫലത്തില്‍ ദുബായില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ ടെസ്റ്റ് ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top