25 April Thursday

യുഎഇയിൽ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയില്ലെങ്കിൽ കമ്പനികളുടെ പെർമിറ്റ് റദ്ദാകും

കെ എൽ ഗോപിUpdated: Sunday Nov 27, 2022

ദുബായ് > തൊഴിലാളികൾക്ക് അർഹമായ താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ സ്ഥാപനത്തിൻറെ തൊഴിൽ പെർമിറ്റ് റദ്ദാക്കുമെന്ന പുതിയ നിയമം നിലവിൽ വന്നു. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് പുതിയ നിർദ്ദേശം പുറത്തിറക്കിയത്.

തൊഴിലാളികൾക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും പെർമിറ്റ് റദ്ദാക്കും. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെ പെർമിറ്റ് രണ്ടുവർഷം വരെ ഇത്തരത്തിൽ റദ്ദാക്കപ്പെടും. മന്ത്രാലയം സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌താൽ ആറുമാസം വരെ സസ്പെൻഷൻ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top