17 December Wednesday

2023 യുഎഇയുടെ ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരിക്കും; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 30, 2023

twitter

ദുബായ് > 2023 യുഎഇയുടെ ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. എണ്ണ ഇതര വിദേശ വ്യാപാരം 1.239 ട്രില്യൺ ദിർഹത്തിലെത്തി യുഎഇയുടെ പുതിയ അർദ്ധവർഷ റെക്കോർഡ് സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. വെറും അഞ്ച് വർഷം മുമ്പ് നേടിയ വാർഷിക കണക്കുകളെ മറികടക്കുന്നതാണ് ഈ നേട്ടമെന്ന് റാഷിദ് അൽ മക്തൂം എക്‌സിൽ കുറിച്ചു.

രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി ഗണ്യമായ വളർച്ച പ്രകടമാക്കിയിട്ടുണ്ട് എന്നും പ്രത്യേകിച്ച് അതിന്റെ മികച്ച 10 ആഗോള വ്യാപാര പങ്കാളികളുമായി ഈ വർഷം വ്യാപാരത്തിൽ 22 ശതമാനം വർധനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ഫലപ്രദവും അനുകൂലവുമായ വിദേശ നയങ്ങളുടെ തെളിവാണ് തുർക്കിയുമായുള്ള വ്യാപാരം ഒരു വർഷത്തിനുള്ളിൽ 87 ശതമാനം ഉയർന്നതെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ഈ വർഷം എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 2.5 ട്രില്യൺ ദിർഹം കവിയുമെന്നും 2031 ഓടെ 4 ട്രില്യൺ ദിർഹം എന്ന ലക്ഷ്യത്തിലെത്താൻ രാജ്യം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ 2023ൽ അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎഇ പ്രധാന പങ്കാളിയായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top