07 December Thursday

ദുബായിൽ 6.2 ദശലക്ഷം ദിർഹം വിലമതിക്കുന്ന നിരോധിത ഗുളികകൾ പിടികൂടി കസ്റ്റംസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ദുബായ്‌> ദുബായിൽ 6.2 ദശലക്ഷം ദിർഹം വിലമതിക്കുന്ന നിരോധിത ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 200,000 മയക്കുമരുന്നുകളും പിടിച്ചെടുത്ത് വൻ മയക്കുമരുന്ന് കടത്ത് ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി.

ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് രണ്ട് ഷിപ്പ്‌മെന്റുകൾ എത്തിയതായി സംശയം തോന്നിയതോടെയാണ് ദുബായ് കസ്റ്റംസ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിലെ സ്പെഷ്യലൈസ്ഡ് ടീം ഓപ്പറേഷൻ നടത്തിയത്.

ആദ്യ പരിശോധനയിൽ ഏകദേശം 1 ദശലക്ഷം ദിർഹം മൂല്യമുള്ള മയക്കു മരുന്നാണ് കണ്ടെടുത്തത്.

രണ്ടാമത്തെ ഷിപ്പ്‌മെന്റിൽ 22 പാഴ്സലുകളടങ്ങിയ 520 കിലോഗ്രാം ട്രമഡോൾ ഉണ്ടായിരുന്നു. ഏകദേശം 5.25 ദശലക്ഷം ദിർഹം വിപണി മൂല്യം വരുന്ന മൊത്തം 175,300 ഗുളികകൾ കണ്ടെത്തി.

പിടികൂടിയ മയക്കുമരുന്നുകളും പ്രതികളും തുടർ നിയമനടപടികൾക്കായി ദുബായ് പോലീസിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്കിന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top