18 December Thursday

സാമ്പത്തിക പങ്കാളിത്ത കരാറുമായി യുഎഇയും ന്യൂസിലൻഡും

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2023

, ന്യൂസിലൻഡിന്റെ വ്യാപാര, കയറ്റുമതി വളർച്ചാ മന്ത്രി ഡാമിയൻ ഒ കോണറും യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും Photo: Ministr y of Economy

ദുബായ്‌> യുഎഇയും ന്യൂസിലൻഡും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.

യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ന്യൂസിലൻഡിന്റെ വ്യാപാര, കയറ്റുമതി വളർച്ചാ മന്ത്രി ഡാമിയൻ ഒ കോണറുമായി  ദുബായിൽ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ അൽ സെയൂദി അഭിനന്ദിച്ചു. കാർഷികം പോലുള്ള പ്രധാന മേഖലകളിൽ സഹകരണം , പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ചും ചർച്ചകൾ നടന്നു .

2024-ൽ അബുദാബിയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് അൽ സെയൂദി ഡാമിയൻ ഒ കോണറുമായി സംസാരിച്ചു.

അറബ് ലോകത്തെ ന്യൂസിലൻഡിന്റെ മുൻനിര വ്യാപാര പങ്കാളിയാണ് യുഎഇ. 2022-ൽ എണ്ണ ഇതര വ്യാപാരം 805 മില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2021-നെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയും 2020-നെ അപേക്ഷിച്ച് 23 ശതമാനവും കൂടുതലാണ്.ന്യൂസിലൻഡിന്റെ മൊത്തം വിദേശ വ്യാപാരത്തിന്റെ 2.5 ശതമാനം വരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top