29 March Friday

തൊഴിലാളികളുടെ അവകാശങ്ങൾക്ക് പൂർണപിന്തുണ: യുഎഇ മാനവവിഭവശേഷി മന്ത്രി

കെ എൽ ഗോപിUpdated: Tuesday May 3, 2022

ദുബായ്> തൊഴിലാളികളുടെ അവകാശങ്ങൾക്ക് പൂർണ പിന്തുണ നൽകി തൊഴിൽ വിപണി ശക്തിപ്പെടുത്താനാണ് യുഎഇ നേതൃത്വം ആലോചിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രി ഡോക്‌ട‌‌ർ അബ്‌ദുൽ റഹ്മാൻ അൽ അവാർ.

മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദുബായിലെ അൽനബുദ ലേബർ അക്കമഡേഷൻ സന്ദർശിച്ച വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എമിറേറ്റിലെ എല്ലാ തൊഴിലാളികളോടും രാഷ്ട്രത്തിനുള്ള ആദരവും, വിവിധ സാമ്പത്തിക മേഖലകളിൽ അവർ നൽകുന്ന സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്  അന്താരാഷ്ട്ര തൊഴിലാളി ദിനം യു എ ഇ ആഘോഷിക്കുന്നത്.

"നമ്മുടെ തൊഴിലാളികൾ നമ്മുടെ നേട്ടങ്ങളുടെ സ്പന്ദനം" എന്നതാണ് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രമേയം. ആഗോള മത്സരക്ഷമത റിപ്പോർട്ടുകളിൽ മിക്കതിലും യുഎഇ മുൻപന്തിയിലാണ്. കോവിഡ്-19 മഹാമാരിയിൽ നിന്ന് ഏറ്റവും വേഗത്തിൽ കരകയറിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. തൊഴിലുടമയുടേയും, തൊഴിലാളികളുടേയും അവകാശങ്ങളും കടമകളും സന്തുലിതമായി സംരക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഈ വർഷത്തെ തൊഴിലാളി ദിനം ആഘോഷിക്കുന്നത് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top