23 April Tuesday

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി

അനസ് യാസിന്‍Updated: Thursday Jun 2, 2022

മനാമ>  യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി. പുതിയ നിരക്കുകള്‍ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.  
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമായും സ്‌പെഷ്യല്‍ 95 പെട്രോള്‍ വില 3,55 ദിര്‍ഹത്തില്‍ നിന്നും 4.03 ദിര്‍ഹമായുമായും ഇ പ്ലസ് 91 പെട്രോള്‍ വില 3.48 ദിര്‍ഹത്തില്‍ നിന്ന് 3.96 ദിര്‍ഹവുമായാണ് വര്‍ധിപ്പിച്ചത്.

ലിറ്ററിന് 4.06 ദിര്‍ഹം ഉണ്ടായിരുന്ന ഡീസല്‍ വില 4.14 ആയി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. ഇ പ്ലസ് പെട്രോളിവന് 13.8 ശമാനവും  സ്‌പെഷ്യല്‍ 95 പെട്രോള്‍ വില 13.5 ശതമാനവു േസൂപ്പര്‍ 98 പെട്രോള്‍ വില 13.4 ശതമാനവു ഡീസല്‍ വില ഒന്നര ശതമാനവുമാണ് വര്‍ധിപ്പിച്ചത്. അഞ്ച് ശതമാനം വാറ്റ് ഉള്‍പ്പെടെയാണ് പുതുക്കിയ നിരക്കുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top