ദുബായ്> വെടിനിർത്തൽ,സുസ്ഥിര രാഷ്ട്രീയ പരിഹാരം എന്നിവയെക്കുറിച്ച് യു എ ഇ യും യെമനും ചർച്ച ചെയ്തു. യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും യെമനിലെ യുഎൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗും തമ്മിലാണ് ചർച്ച നടന്നത്.
യെമനിൽ സൗദി അറേബ്യയുടെ ശ്രമങ്ങളെ ഡോ. അൻവർ ഗർഗാഷ് പ്രശംസിച്ചു. യെമൻ പ്രതിസന്ധിക്ക് സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണയും ഗർഗാഷ് സ്ഥിരീകരിച്ചു.
പാരിസ്ഥിതികവും മാനുഷികവുമായ ഒരു ദുരന്തം തടയുന്നതിന് യെമൻ തീരത്ത് നിന്ന് "എഫ്എസ്ഒ സേഫർ" ഫ്ലോട്ടിംഗ് ഓയിൽ സ്റ്റോറേജ് യൂണിറ്റ് ഇറക്കാൻ മുൻകൈയെടുത്ത യുഎന്നിനെയും മറ്റ് പങ്കാളികളെയും അദ്ദേഹം പ്രശംസിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..