18 December Thursday

ബ്രിക്സ് അംഗത്വം : അഭിനന്ദിച്ച് ഷെയ്‌ഖ് മുഹമ്മദ്

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2023
ദുബായ്> തന്റെ രാജ്യത്തെ ബ്രിക്‌സിൽ അംഗമായി ഉൾപ്പെടുത്തിയതിനെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻറ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബ്രിക്സിനെ "പ്രധാന ഗ്രൂപ്പ്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബ്രിക്സ് നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ താൻ മാനിക്കുന്നു എന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ത-ൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
 
"ലോകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സമൃദ്ധിക്കും അന്തസ്സിനും പ്രയോജനത്തിനും വേണ്ടിയുള്ള സഹകരണത്തിന്റെ തുടർച്ചയായ പ്രതിബദ്ധത ഞങ്ങൾ പ്രതീക്ഷിക്കുന്നു" ‐അദ്ദേഹം എഴുതി.
 
ആദ്യഘട്ട വിപുലീകരണത്തിന്റെ ഭാഗമായി അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ബ്രിക്‌സിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ട്.
 
നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് ഗ്രൂപ്പിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top